പോസ്റ്റുകള്‍

2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുസ്തക നിരൂപണം: നമ്മുടെ ഭാഷ, ഇ എം എസ് നമ്പൂതിരിപ്പാട്, കേരള ഭാഷാ ഇന്സ്റ്റി റ്റ്യൂട്ട്, 2006.

(പത്തുകൊല്ലത്തോളം പഴയ ഒരു ലേഖനമാണിത്) മലയാളത്തെ ക്ലാസിക്കല്‍ ഭാഷയായി അംഗീകരിക്കണമെന്ന് കേരള സര്‍ക്കാരും ഇവിടത്തെ രാഷ്ട്രീയക്കാരും ബുദ്ധിജീവികളുമൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടല്ലോ. നവകേരള ശില്പിയായി പലരും കണക്കാക്കുന്ന ഇ എം എസ് മലയാളഭാഷയെക്കുറിച്ചു ധാരാളം എഴുതിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ ഭാഷാനൈപുണി പണ്ഡിതരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുമുണ്ട്. ക്ലാസിക്കല്‍ പദവിക്കുവേണ്ടി ഉന്നയിക്കുന്ന കാര്യങ്ങളില്‍ ഇ എം എസ് പണ്ടേ എന്തു പറഞ്ഞു എന്നു നോക്കുന്നത് പ്രസക്തമാണ്.   ഇതിനായി മലയാളഭാഷയെക്കുറിച്ചുള്ള ഇ എം എസ് ലേഖനങ്ങളുടെ സമാഹാരമായ നമ്മുടെ ഭാഷ എടുക്കാവുന്നതാണ്. നാല്പതുകള്‍ മുതല്‍ തൊണ്ണൂറുകൾ വരെ ഇ എം എസ് ഭാഷാസംബന്ധിയായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. യൂനിവേഴ്സിറ്റി തലത്തിലെ പാഠപുസ്തകം എന്നനിലയ്ക്കു ഇന്ത്യാ ഗവണ്മെന്റിന്റെ സഹായത്തോടെ പ്രസിദ്ധീകരിച്ച ഈ പുസ്തകം 1997- ലാണ് ആദ്യ എഡിഷന്‍ ഇറങ്ങിയത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ എം ഫില്‍ സിലബസിൽ ഈ പുസ്തകം ഉണ്ടെന്നു കേട്ടിട്ടുണ്ട്. പന്ത്രണ്ടു കൊല്ലം മുമ്പ് ഇറങ്ങിയ ഈ പുസ്തകം ഇപ്പോള്‍ നിരൂപണം ചെയ്യുന്നതിന് മേല്‍പ്പറഞ്ഞ ക്ലാസിക്കൽ പദവിയുമായി ബന്ധപ്പെട്ടല്ലാത