പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഏ കെ ജിയുടെ ആത്മകഥയിൽനിന്ന്- 1936-37 കാലത്തെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയെക്കുറിച്ച്

എൻ്റെ ജീവിതകഥ, ഏ കെ ഗോപാലൻ, ചിന്ത പബ്ലിഷേഴ്സ്, 2007, പേജ് 87-90 ഇക്കാലത്ത് കോൺഗ്രസ് സാഷ്യലിസ്റ്റ് പാർട്ടിയുടെ പരിപാടി എന്നായിരുന്നു? ഒരു സ്വതന്ത തൊഴിലാളി പാർട്ടിയാകുന്നതിനുപകരം അത് വെറുതെ ഗാന്ധിസത്തിന്റെയും മുതലാളിവർഗത്തിന്റെയും പൂറകെപ്പോയി. അത് വർഗസമരത്തിൽ നിന്നല്ല ദേശീയസമരത്തിൽനിന്നാണഅ ഉദ്ഭവിച്ചത്. സംഘടനാപരമായി സാഷ്യലിസ്റ്റ് പാർട്ടി കോൺഗ്രസ് പാർട്ടിയെപ്പോലെതന്നെയായിരുന്നു. കുറെ നേതാക്കളും അവർ പറയുന്നത് കേൾക്കുന്ന കുറെ അനുയായികളും. ഓരോരുത്തരും ഓരോ നേതാവായിരുന്നു. ഓരോരുത്തരും സ്വന്തം ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിച്ചു. ഒരു പണിമുടക്കുണ്ടായാൽ എല്ലാവരും അവിടെ കൂടും. അത് കഴിഞ്ഞാൽ അവർ വേറാരിടത്തേക്ക് പോകും. കർഷകരുടെ ഇടയിൽ പ്രക്ഷോഭമുണ്ടായാൽ അവർ അവിടെ ചാടിവീഴും. അങ്ങനെ ഓരോ സമരമുണ്ടാകൂമ്പോൾ അതിനെ അഭിമുഖീകരിക്കും. ഈ സമരങ്ങളിൽനിന്നെല്ലാം ലഭി ക്കുന്ന പാഠങ്ങൾ പഠിക്കുകയോ അനുഭവപാഠങ്ങൾ കൈമാറുകയോ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്തിരുന്നില്ല. പ്രവർത്തകർക്ക് യാതൊരു പരിശീലനവും നൽകിയിരുന്നില്ല. ഇത്തരം സമരങ്ങളിൽനിന്ന് ഉയർന്നു വരുന്ന പ്രവർത്തകരെ പരിശീലിപ്പിക്കാനുള്ള യാതൊരേർപ്പാടും ഇല്ലായിരുന്നു. പാർട്ടി നേതാ